നാട്ടുകരുടെ നിർബന്ദത്തിന് വഴങ്ങിയാണ്, കോളേജ് കുമാരിമാരുടെ സെൻസറെടുക്കുന്ന പണി കളഞ്ഞ് പ്രയാസപ്പെട്ട് ഞാൻ പ്രവാസിയായത്. സൂപ്പർ മാർക്കറ്റിലെ ക്യഷ് കൗണ്ടറിൽ തന്നെ ജോലിക്ക് ശ്രമിക്കണമെന്ന് യാസിൻ എന്ന എന്റെ സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച്, റൂമിൽ കഴിച്ച് കൂട്ടിയത് മാസം രണ്ട്. മെസ്സിന്റെ കാശും, റൂമിന്റെ വാടകയും കെടുത്തില്ലെങ്കിൽ, ചവിട്ടി പുറത്താക്കുമെന്ന്, പാറശ്ശാല അണ്ണൻ തറപ്പിച്ച് പറഞ്ഞപ്പോൾ, കടുപ്പിച്ച് നോക്കുവാൻ പോലും കഴിയാതെ ഞാൻ ജോലിയന്വേഷിക്കുന്നത്, യാസിൻ അറിഞ്ഞു.
“ഡാ, എന്തിനാടാ അറബികളുടെ ആട്ടും തുപ്പും സഹിക്കാൻ പോണത്. നീ വാ, പണി ഞാൻ തരാം, എന്റെ ഒരു സുഹൃത്തിന് ചില്ലറ ബിസിനസ്സുണ്ട്. അവനെ സഹായിക്കാൻ പറ്റുമോ നിനക്ക്?. ജോലിയെന്നോക്കെ പറഞ്ഞാൽ അത്രക്കുള്ള ജോലിയോന്നും ഇല്ല. വൈക്കുന്നേരം മുതൽ രാത്രി വരെ, ബെല്ലടിക്കാരൻ എന്നാണ് അവൻ പറയാറ്. കസ്റ്റമർ വരുബോൾ, അവർക്കാവശ്യമുള്ള വിവിധയിനം കിളികളെ വർണ്ണിക്കുക. അവരെയുംകൊണ്ട്, ഫ്ലാറ്റിലെത്തുക. ബെല്ലടിക്കുക. നിന്റെ പണി കഴിഞ്ഞു. നല്ല കാശ് കിട്ടും.“
സുഹൃത്തിന്റെ വിവരണത്തിൽ, സ്പെലിങ്ങ് മിസ്റ്റേക്കുകൾ ഏറെ, എങ്കിലും, തൽക്കാലം സമ്മതിക്കുകയല്ലാതെ വഴിയില്ല. ഒന്ന് രണ്ട് ദിവസത്തിനകം അറിയാൻ കഴിഞ്ഞത്, യാസിൻ, ഈ ബിസിനസ്സിൽ പാർട്ട്ണറാണെന്ന സത്യം.അങ്ങനെ, ഞാനും ബെല്ലടിക്കാരനായി. ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ, ബിസിനസ്സിന്റെ ഇഎഫ്ജി മനസ്സിലായപ്പോൾ, എന്ത്കൊണ്ട്, ഈ ബിസിനസ്സ് സ്വന്തമായി തുടങ്ങിക്കൂട എന്ന ഞാൻ ചിന്തിച്ചതും, യാസിൻ, പങ്കാളിയാകമെന്ന് സമ്മതിച്ചതും, റഷ്യയിൽനിന്നും, ഇന്തോനേഷ്യയിൽ നിന്നും, ശ്രീലങ്കയിൽ നിന്നും കിളികളെ ഇറക്കുമതി ചെയ്തതും വളരെ പെട്ടെന്ന്.
ബിസിനസ്സ് സാമ്രജ്യം ഉയർന്ന്പൊങ്ങുന്നതനുസരിച്ച്, സമൂഹത്തിലെ വിലയും, കിളികളുടെ വിലയും ഉയർന്ന് പോവുക സ്വഭാവികം മാത്രം. ഞങ്ങൾക്കെതിരെ സംസാരിക്കുന്നവരെ അടിച്ചോതുക്കുക എന്ന തന്ത്രം, പക്ഷെ ബ്ലോഗിൽ മാത്രം വിജയിച്ചില്ല. ഗ്രുപ്പ് കളിച്ചും, ചാറ്റിലൂടെ ചീറ്റിയും നേടിയ സൽപേര് കളഞ്ഞ് കുളിക്കാതിരിക്കാൻ നിർമ്മിച്ച, ഐഡികൾ പലതും, ചൈനയുടെതാണെന്ന തിരിച്ചറിവ് വന്നത്, തിരിച്ചടികൾ തുടങ്ങിയപ്പോൾ മാത്രം.
ഇത് പുലിവാലായത്, ഈയിടെ ഞാൻ പുതിയ കിളികളെ അന്വേഷിച്ച് ബ്ലോഗിലും ചാറ്റിലും കറങ്ങിതിരിഞ്ഞപ്പോൾ, കിളിയാണെന്ന് കരുതി, വല വിരിച്ചപ്പോൾ കുടുങ്ങിയത്, ഇത്തിരി ബിദ്ധിയുള്ള ഒരു കുറുക്കനാണ്. രക്ഷപ്പെടാൻ ഞാൻ പെട്ട പാട്. എന്റെയും ഗുരുവിന്റെയും കഥകൾ ബ്ലോഗ് മുഴുവൻ പാടി നടക്കുന്ന അവനെ, പിടിക്കുവാൻ പണി പലതും പയറ്റി തോറ്റു. അവന്റെ ജീമെയിൽ ഹാക്ക് ചെയ്യുവാൻ റഷ്യയിൽനിന്നും സുന്ദരികളെ വരുതിയെങ്കിലും, അവളുടെ സൗന്ദര്യത്തിൽ മഴങ്ങി, എന്റെ ഗുരു അവളെ കെട്ടണമെന്ന് വാശിപിടിച്ചപ്പോൾ, ഒട്ടകബിരിയാണി വിളമ്പി ഞാൻ അതാഘോഷിച്ചു.
ഗ്രൂപ്പുകളിൽ ഒന്നാമനായ എന്റെ സുഹൃത്തിന്റെ ഗ്രൂപ്പ് മുഴുവൻ ആ കുറുക്കൻ ലേലത്തിൽ വാങ്ങിയെങ്കിലും, ചാരന്മാരായി ആരെയെങ്കിലും ഗ്രുപ്പിലിടാൻ ഞാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടെന്ന് മാത്രമല്ല, ഇപ്പോൾ എന്റെ ഗ്രുപ്പിൽ കുറുക്കന്റെ ചരന്മരുണ്ടോന്നോരു സംശയം. ആ സംശയത്തിന് ബലം കൂടിയത്, രഹസ്യമായി, ഒരു തമിഴ് കിളിയെ ഞാൻ കല്യാണം കഴിക്കുവാനുള്ള തീരുമാനം, അട്ടിമറിച്ചപ്പോഴാണ്. കല്യാണക്കുറി ബ്ലോഗ് മുഴുവൻ അടിച്ച് വിതരണം ചെയ്തു, പക്ഷെ, കല്യാണ തലേന്ന്, അവൾ, കുറുക്കന്റെ കൂടെ ഒളിച്ചോടി.
അവസാനം കൂട്ടിന് കിടക്കുവാൻ, അസുഖങ്ങളോന്നുമില്ലെന്ന് ഉറപ്പ് വരുത്തിയ, നാലഞ്ച് നാടൻ കിളികൾക്കിടയിൽ, ഞാൻ നിരാശയോടെ, പല പേരിലും പല ബ്ലോഗിലും ഓരിയിട്ട് നടക്കുന്നു.
സ്നേഹപൂർവ്വം സമർപ്പിച്ചത് കുറുക്കൻ
Sunday, November 16, 2008
ഒരു ചെകിടത്തടിച്ചാൽ
ഒരു ചെകിടത്തടിച്ചാൽ, മറു ചെകിട് കാണിച്ച് കെടുക്കുക.
രണ്ട് ചെകിടിലും കിട്ടിയാൽ, തിരിച്ചടിക്കുക.
രണ്ട് ചെകിടിലും കിട്ടിയാൽ, തിരിച്ചടിക്കുക.
Subscribe to:
Posts (Atom)